‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്നില്ല’, അമ്പരപ്പിച്ച് മഞ്ജു വാര്യർ

സാമൂഹ്യമാധ്യമങ്ങളില്‍ പുത്തൻ ലുക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട് മഞ്ജു വാര്യർ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ മഞ്ജു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫുള്‍ സ്പ്ലിറ്റ് ചെയ്യുന്ന ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

HBD Manju Warrier: 5 reasons why she is a true superstar | The Times of India

‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നു. ഗീതു മോഹന്‍ദാസ്, സായ് പല്ലവി, നീരജ് മാധവ്, രമേശ് പിഷാരടി തുടങ്ങിയ നിരവധി താരങ്ങൾ മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റുമായെത്തി. സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റിയെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ‘നിങ്ങളൊരു പ്രചോദന’മാണെന്ന് നീരജും കുറിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News