‘അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു, തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ’: മഞ്ജു വാര്യർ

Manju Warrier

വേട്ടയ്യൻ സിനിമയിൽ അതിയന്റെ താര ആയത് തനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു എന്ന് മഞ്ജു വാര്യർ. ഫേസ്ബുക്കിൽ ആണ് താരം ഇക്കാര്യം കുറിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ. താങ്കളെ എപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും മഞ്ജുവാര്യർ പറഞ്ഞു. കൂടാതെ വേട്ടയ്യൻ സെറ്റിൽ നിന്നുള്ള രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യർ പങ്കുവെച്ചിട്ടുണ്ട്.

വേട്ടയ്യനിൽ മഞ്ജുവാര്യരുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടു. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളായിരുന്നു മഞ്ജു വാര്യരുടേത് .മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമകൂടിയാണ് വേട്ടയ്യൻ. അസുരൻ എന്ന ചിത്രമായിരുന്നു മഞ്ജുവാര്യരുടെ ആദ്യ ചിത്രം. പിന്നീട് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും അഭിനയിച്ചു. വിജയ് സേതുപതി ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

ALSO READ: സാബുമോൻ സംവിധായക കുപ്പായം അണിയുന്നു; സ്പൈർ പ്രൊഡക്ഷൻസ് നിർമാണം

ഒക്ടോബർ 10ന് ആണ് വേട്ടയ്യൻ തിയറ്ററുകളിൽ എത്തിയത്ആദ്യദിനം 31.7 കോടി രൂപയാണ് വേട്ടയ്യൻ നേടിയതെന്നാണ് റിപ്പോർട്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News