‘ചുവപ്പ് ക്വാളിസു’മായി മഞ്ഞുമ്മലിലെ പിള്ളേർ നാളെ എത്തും

തിയേറ്ററുകൾ കയ്യിലെടുക്കാൻ മഞ്ഞുമ്മൽ ബോയ്‌സ് നാളെ എത്തുകയാണ്. ഒപ്പം ശ്രദ്ധനേടാൻ റെഡ് ക്വാളിസും. മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്കുള്ള ഇവരുടെ യാത്രയിൽ ഒപ്പമുണ്ടാകുക ഒരുകാലത്ത് വാഹനപ്രേമികൾക്കിടയിൽ താരമായിരുന്ന ടൊയോട്ട ക്വാളിസ് ആണ്.

യാത്രയെയും യഥാർത്ഥ സംഭവത്തെയും പ്രേമേയമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.പോസ്റ്ററിൽ തന്നെ ഹൈലൈറ്റ് ആയി ഈ റെഡ് ക്വാളിസും ഉണ്ട്. ചിദംബരത്തിന്റെ സംവിധാനത്തിൽ ആണ് ചിത്രം എത്തുന്നത്.

ALSO READ: ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കർണാടക സർക്കാരിന്റെ ധനസഹായം; പ്രതിഷേധവുമായി ബിജെപി

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’പറയുന്നത് .യഥാർത്ഥ സംഭവത്തിൽ 2004 മോഡൽ വൈറ്റ് കളർ ക്വാളിസിലാണ് ആ സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് പോയിരുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രങ്ങളായി എത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം നടന്ന മഞ്ഞുമ്മൽബോയ്‌സ് പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.

ALSO READ: ഡിപ്ലോമ ഇന്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമം; അപേക്ഷ ക്ഷണിക്കുന്നു

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News