മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവ്. അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയായ താന്‍ 7 കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന സിറാജിന്‍റെ പരാതിയിലാണ് കോടതി നടപടി.
Also Read: ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി ജഡ്ജി മരവിപ്പിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയായ സിറാജ് വലിയത്തറഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടിയുണ്ടായത്. ഹര്‍ജിയില്‍പ്പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ ചിത്രത്തിനായി 7 കോടിരൂപയാണ് താന്‍ ചെലഴിച്ചത്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു പണം നല്‍കുമ്പോള്‍ പ്രധാന നിര്‍മ്മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോളതലത്തില്‍ വരെ ഹിറ്റായ സിനിമ ഇതുവരെ 220 കോടിരൂപ കളക്ഷന്‍ നേടിയെന്നും ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ വഴി 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജിന്‍റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.ഹര്‍ജി പരിഗണിച്ച കോടതി നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവിടുകയായരുന്നു. കൂടാതെ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍,ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു. മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here