ഗുണ മുതൽ ഗുണാകേവ് വരെ – മഞ്ഞുമ്മൽ ബോയ്സിന്റെ അത്ഭുത വിജയം

നല്ല സിനിമകൾ സ്നേഹിക്കുന്ന രണ്ട് ചലച്ചിത്ര പ്രവർത്തകരുടെ തങ്ങൾക്കും കൂടി ഇഷ്ട്ടപ്പെടുന്ന ഒരു സിനിമ തമിഴിൽ ഉണ്ടായി കാണണമെന്ന അടങ്ങാത്ത ആഗ്രഹത്തിൽ നിന്നാണ് ഗുണ എന്ന കമലഹാസൻ ചിത്രം പിറന്നത്. സാബ് ജോൺ എന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തിൻ്റെ രചനയാണ് ഗുണ. കമലഹാസനും സാബ് ജോണുമായുള്ള സൗഹൃദത്തിൽ നിന്നാണ് ഗുണ എന്ന സിനിമയുടെ ആശയം രൂപപ്പെടുന്നത്. വേണുവായിരുന്നു ഛായാഗ്രാഹകൻ, ഇളയരാജ സംഗീതവും. ഗുണ സിനിമ പോലെ തന്നെ ഗുണാകേവും ചരിത്രത്തിൻ്റെ ഭാഗമായി.

Also Read; തെരഞ്ഞെടുപ്പ് വരുമ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചല്ല ജനങ്ങൾ അന്വേഷിക്കുക: മധ്യപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് എം കെ രാഘവൻ എം പി

ഒരു സിനിമയുടെ കഥാഗതിയുമായോ കഥാപാത്രങ്ങളുമായോ നേരിട്ട് ഒരു ബന്ധവുമില്ലാതെ ആ ഒരു സിനിമയിലെ ഒരു ലൊക്കേഷൻ പ്രധാന കഥാപാത്രമാകുന്ന ഒരു സിനിമ ചരിത്രത്തിൽ ആദ്യമാവും. നേർത്ത ഒരു തുള്ളിയിൽ നിന്നും ഒരു പെരുമഴ പോലെ പടരുന്ന അനുഭവമാണ് മഞ്ഞുമ്മൽ ബോയ്സ്. താൻ തിരഞ്ഞെടുക്കുന്ന സിനിമകളും ആ സിനിമകളിലേ പ്രമേയങ്ങളോട് തീർത്തും നീതി പുലർത്തുന്ന കൃത്യമാർന്ന ഫ്രയിമുകളുമാണ് ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകൻ്റെ പ്രത്യേകത. ഗുണ കേവിൻ്റെ നിറ പകർച്ചകൾ അജയൻ ചാലിശ്ശേരിയെന്ന കലാ സംവിധായകനുമായി ചേർന്ന് ഏതാണ്ട് അതേ പോലെ തന്നെ പുനരാവിഷ്കരിക്കാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്.

വിവേക് ഹർഷൻ്റെ എഡിറ്റിംങ്ങ്, കഥ പറച്ചിലിൻ്റെ വേഗതയുടെ ഏറ്റ കുറച്ചിലുകൾ കഥയുടെ കാമ്പ് അറിഞ്ഞ് ഒരു പുഴപോലെ കഥയ്ക്കൊപ്പം ഒഴുകുന്നു. തൻ്റെ സിനിമ എന്ന മാധ്യമത്തിലുള്ള കൈയ്യടക്കം തൻ്റെ ആദ്യ ചിത്രമായ ജാൻ എ മന്നിൽ തന്നെ തെളിയിച്ച സംവിധായകനാണ് ചിദംബരം. കഥയുടെ ചൂട് ഒട്ടും ചോരാതെ ബോയിസിൻ്റെ പഴയകാലവും, അവരുടെ ഇന്നും വിദഗ്തമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാൻ ചിദംബരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു തരത്തിൽ അത് ഒരു സാഹസം തന്നെയായിരുന്നു. ഒരു പക്ഷെ സിനിമയുടെ ഗതിയേയും ഘടനയേയും പാടേ മാറ്റി മറിക്കുമായിരുന്നു ഒരു സീനിൻ്റെ പോലും തിരഞ്ഞെടുപ്പ്.

Also Read; ഹിമാചലിൽ കൂട്ട കാലുമാറ്റത്തിന് ശേഷം കോൺഗ്രസിന് ആശ്വാസം; ബജറ്റ് മന്ത്രിസഭ പാസ്സാക്കി

കഥയിൽ ഉടനീളം സംഘർഷം നൈസർഗ്ഗികമായി നിലനിർത്താൻ ചിദംബരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർ ആദ്യാവസാനം കഥയുടെ ഭാഗമാണ്, അതു തന്നെയാണ് മഞ്ഞുമ്മലിൻ്റെ വിജയം. കാതടപ്പിക്കുന്ന ശബ്ദ കോലാഹങ്ങളില്ലാതെ, കൊട്ടി ഘോഷങ്ങളില്ലാതെ ഒരു മഴ നനഞ്ഞ ഓർമ്മപോലെ മനോഹരമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. നമ്മൾ പലരിൽ നിന്നും ചൊരിഞ്ഞ് പോയ് കൊണ്ടിരിക്കുന്ന ഇണ പിരിയാത്ത സൗഹൃദത്തിൻ്റെ, മധുര മനോഹരമായ ഒരു കാലഘട്ടത്തിൻ്റെ, ഓർമ്മപ്പെടുത്തൽ. മലയാള സിനിമ കൈവരിച്ച സാങ്കേതിക തികവിൻ്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News