യാത്രയോളം ലഹരിയാണ് യാത്ര പോവുന്ന വാഹനം! മഞ്ഞുമ്മല്‍ ബോയ്സിന്റെ തേര്- ‘ക്വാളിസ്’

എല്ലാവരുടെ ജീവിതത്തിലും മറക്കാനാകാത്ത യാത്രാനുഭവങ്ങളുണ്ടാകും. അത്തരത്തില്‍ യാത്രയെയും, യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ ഉള്‍പ്പെട്ട പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു റെഡ് കളര്‍ ക്വാളിസാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ 2004 മോഡല്‍ വൈറ്റ് കളര്‍ ക്വാളിസിലാണ് ആ സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് പോയിരുന്നത്.

ALSO READ:‘ഞങ്ങള്‍ വിവാഹമോചിതരാണ്, ബാക്കിയുള്ളവര്‍ അതില്‍ ചികഞ്ഞ് നോക്കേണ്ട’: ജിഷിന്‍ മോഹന്‍

ഒരു സുഹൃത്ത് സംഘം കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തും.

ALSO READ:മത്തി അച്ചാര്‍ ട്രൈ ചെയ്ത് നോക്കൂ, മറ്റ് അച്ചാറുകള്‍ മാറിനില്‍ക്കും

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാനമായൊരു വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News