തെലുങ്കിലും ഹിറ്റടിക്കാൻ മഞ്ഞുമ്മൽ ബോയ്സ് എത്തുന്നു; ട്രെയിലർ പുറത്ത്

റിലീസ് ദിവസം മുതൽ തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ ആണ് സ്വന്തമാക്കിയത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.

ALSO READ: സ്നേഹവായ്‌പയുമായി ജന്മനാട്; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി ചെറുവത്തൂർ ജനത

തമിഴിലും ചിത്രം ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ 50 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി. ഇപ്പോഴിതാ തെലുങ്ക് ആരാധകരെ കയ്യിലെടുക്കാൻ എത്തുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്.ഏപ്രില്‍ 6 നാണ് റിലീസ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സുകുമാര്‍ റൈറ്റിം​ഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്കിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിദംബരം ആണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധാനം.

ALSO READ: ഇത് അവസാന സീസണായിരിക്കാം; ധോണി വിരമിക്കുമെന്നുളള സൂചന നല്‍കി രവി ശാസ്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News