തെലുങ്കിലും പിന്നിലല്ല മഞ്ഞുമ്മൽ ബോയ്സ്; ആദ്യ ദിനം നേടിയ കളക്ഷൻ

റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ തകർത്ത മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ ഹിറ്റടിച്ചതിന് പിന്നാലെ തമിഴിലും കളക്ഷനുകളിൽ മുന്നിലാണ് മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് 40ാം ദിനത്തിലും ഗംഭീര നേട്ടമാണ് ചിത്രത്തിന്. ഇപ്പോഴിതാ തെലുങ്കിലും ചിത്രം മികച്ച അഭിപ്രായം നേടുകയാണ്. റിലീസ് ചെയ്ത് ആദ്യദിവസം തന്നെ 1.65 കോടിയാണ് തെലുങ്ക് പതിപ്പിന്റെ കളക്ഷന്‍.

തെലുങ്കില്‍ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഇടുമെന്നാണ് പ്രതീക്ഷ.പ്രേമലുവിനു പിന്നാലെയാണ് തെലുങ്കിലെ ഈ നേട്ടം. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവി മേക്കേഴ്‌സാണ് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തിച്ചത്.

ALSO READ: ഏപ്രിൽ മാസത്തിൽ കാർ വാങ്ങിക്കാം; വമ്പൻ ഡിസ്‌കൗണ്ടുകൾ നൽകി ഹ്യുണ്ടായി

അതേസമയം ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 64 കോടി ഇതിനോടകം നേടി. മലയാളസിനിമ തമിഴ്‌നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. മലയാളത്തിൽ നിന്ന് 220 കോടിയിലധികം ഇതിനോടകം കളക്ട് ചെയ്തു ചിത്രം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ALSO READ: മാമ്പഴം സീസൺ തുടങ്ങി, രുചിയൊട്ടും കുറയാതെ മാംഗോ ജാം വീട്ടിലുണ്ടാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News