‘അതയും താണ്ടി പുനിതമാനത്’, വെറും രണ്ടാഴ്ച കൊണ്ട് നൂറു കോടി നേടി മഞ്ഞുമ്മലെ പിള്ളേർ, തെന്നിന്ത്യയിൽ തരംഗമായി ചിത്രം

മലയാളത്തിന്റെ നൂറുകോടി ക്ലബ്ബിലേക്ക് അതിവേഗം നടന്നെത്തി മഞ്ഞുമ്മൽ ബോയ്സ്. വെറും രണ്ടാഴ്ച കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടംപിടിച്ചിരിക്കുന്നത്. 2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവം, തുടങ്ങിയ ചിത്രങ്ങൾക്ക് പിറകെയാണ് മഞ്ഞുമ്മൽ ബോയ്‌സും നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചത്. നടൻ സൗബിൻ ഷാഹിർ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി തുടങ്ങിയവർ ചിത്രം നൂറുകോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘വന്യമൃഗങ്ങളുള്ള കൊടുംകാട്ടിൽ കാർബൺ, അപകടം പിടിച്ച കൊടൈക്കനാൽ ഗുഹയിൽ ഗുണ’, മലയാളത്തിന്റെ സീൻ മാറ്റിയ വേണു ലൊക്കേഷനുകളെ കുറിച്ച്

അതേസമയം, മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും, ഇനി എപ്പോൾ ടൂർ പോകുമ്പോഴും ഈ ചിത്രമാണ് തനിക്ക് ഓർമവരികയെന്നുമാണ് നടൻ ആന്റണി വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നതെന്നും, കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടുവാണ് ഈ സിനിമയെന്നും ആന്റണി കുറിച്ചു.

ALSO READ: ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ കയ്യിൽ തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പെപ്പെ

ആന്റണി വർഗീസിനെ പോലെ നിരവധി സിനിമാ പ്രവർത്തകർ മഞ്ഞുമ്മൽ ബോയ്സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമാ സംവിധായകരും, ഉലകനായകൻ കമൽഹാസനും, ഉദയനിധി സ്റ്റാലിനും വരെ മഞ്ഞുമ്മൽ ബോയ്സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News