തമിഴ്‌നാട്ടിൽ സൂപ്പർതാരം രജനികാന്തിന്റെ ലാൽസലാം എന്ന സിനിമയെ പിന്നിലാക്കി മലയാളത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ലാൽസലാം നേടിയ 90 കോടിയെ മറികടന്ന് 21 കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് ഇതുവരേക്കും സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ALSO READ: ‘നടൻ അനീഷിനെ ചീത്തവിളിച്ച് ഇറക്കിവിട്ട സംവിധായകൻ ഒമർ ലുലുവോ?’, വിവാദത്തിൽ വ്യക്തത വരുത്തി സംവിധായകൻ
90 കോടി മുടക്കിയാണ് ലാൽസലാം ഐശ്വര്യ രജനികാന്ത് ഒരുക്കിയത്. രജനികാന്തിന്‍റെ ക്യാമിയോ റോള്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ്. എന്നാൽ വെറും രണ്ട് ആഴ്ച മാത്രമാണ് ചിത്രം ഓടിയത്. ചിത്രം ആകെ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത് 18 കോടിയും. അതില്‍ 16 കോടിക്ക് അടുത്ത് തമിഴ് നാട്ടില്‍ നിന്നുമായിരുന്നു. ഈ റെക്കോർഡ് ആണ് ഇപ്പോൾ ഒരു അന്യഭാഷാ ചിത്രം മറികടന്നിരിക്കുന്നത്.
അതേ സമയം, തമിഴിലെ 2024ലെ മൂന്നാമത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ മാറിയിട്ടുണ്ട്. പൊങ്കലിന് റിലീസായ അയലനാണ് കളക്ഷനിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറാണ്. എന്നാൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിലവിലെ കളക്ഷൻ ഈ ചിത്രങ്ങളെയും മറികടക്കുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here