‘ജൂഡ് ആന്റണിയുടെ 2018 നെയും മറികടന്ന് മഞ്ഞുമ്മലെ പിള്ളേർ’, കേരള ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം

കേരള ബോക്സോഫീസിൽ ചരിത്രം നേട്ടം കൈവരിച്ച് മഞ്ഞുമ്മൽ ബോയ്‌സിന്റെ ജൈത്രയാത്ര തുടരുന്നു. 175 കോടി സ്വന്തമാക്കി ആഗോള കളക്ഷനിൽ ജൂഡ് ആന്റണി ചിത്രം 2018 നെയും മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. മലയാളത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രമായ ലൂസിഫറിനെയും, പുലിമുരുകനെയും കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞുമ്മൽ ബോയ്സ് പിന്നിലാക്കിയത്.

ALSO READ: കെഎസ്ആർടിസി ബസുകളിലെ വയറിങ്ങിൽ വിശദ പരിശോധന; നടപടി മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശത്തിൽ

തമിഴ്‌നാട്ടിൽ നിന്ന് മാത്രം 40-45 കോടിയാണ് ചിത്രത്തിന്റെ ഇതുവരേക്കുമുള്ള കളക്ഷൻ. ഒരു മലയാള സിനിമ തമിഴിൽ നിന്നും നേടിയ ഏറ്റവും കൂടിയ തുകയാണ് ഇത്. രജനികാന്ത് ചിത്രമായ ലാൽ സലാമിനെയും, ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിനെയും മറികടന്ന് ഈ വർഷത്തെ തമിഴിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News