മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ചിത്രം ഓസ്കർ അർഹിക്കുന്നുവെന്നും മികച്ച ഒരു സർവൈവർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സെന്നും അൽഫോൻസ് പുത്രൻ അഭിപ്രായപ്പെട്ടു. സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ പിന്നെ ഓസ്കറിൽ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തു.
ALSO READ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനം
‘ചിത്രം ഓസ്കർ അർഹിക്കുന്നു. മികച്ച ഒരു സർവൈവർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്. ചിദംബരത്തിനും ടീമിനും നന്ദി, മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതിന്. ഇന്നാണ് ചിത്രം കാണുന്നത്. വൈകിപോയതിൽ വിഷമം അറിയിക്കുന്നു. യഥാർത്ഥ ആളുകൾ അനുഭവിച്ച വേദന ആരും അനുഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു’- അൽഫോൻസ് പുത്രന്റെ വാക്കുകൾ.
ALSO READ: സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല; സഹമന്ത്രി സ്ഥാനം മാത്രം
അതേസമയം ചിത്രം വലിയ വിജയമായിരുന്നു. സിനിമ ഇറങ്ങി കുറഞ്ഞ സമയം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടി. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും അന്യസംസ്ഥാനങ്ങളിലും മഞ്ഞുമ്മൽ ബോയ്‌സ് സൂപ്പർ ഹിറ്റ്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും അവിടെ അവർക്ക് നേരിടേണ്ടിവരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here