‘അടുത്തത് കേരളത്തിന്റെ ചരിത്രം വെച്ചൊരു സിനിമ’, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സൂചന നൽകി മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

കോടികൾ നേടി തെന്നിന്ത്യൻ ബോക്സോഫീസിൽ മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. 25 കോടി കളക്ഷൻ നേടി ഒരു മലയാള സിനിമ സ്വന്തമാക്കിയ സർവകാല റെക്കോർഡുകളെയും ഈ ചിത്രം തിരുത്തിയിട്ടുണ്ട്. ജാൻ എ മൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ചിദംബരം മഞ്ഞുമ്മൽ ബോയ്സ് എന്ന റിയൽ സ്റ്റോറി ചെയ്‌തത്‌. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വലിയൊരു സൂചന കൂടി നൽകിയിരിക്കുകയാണ് സംവിധായകൻ. പ്രമുഖ ചാനലായ ദ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച് ചിദംബരം പറഞ്ഞത്.

അടുത്ത സിനിമയെ കുറിച്ച് ചിദംബരം

ALSO READ: ‘ഒരു കൊച്ചു കുട്ടിയോട് ഇങ്ങനെ കാണിക്കുമ്പോള്‍ എന്ത് സുഖമാണ് അയാള്‍ക്ക് കിട്ടുന്നത്’? അന്നത്തെ ആ സംഭവം ഒരു ട്രോമയായി: ദുരനുഭവം പങ്കുവെച്ച് അനശ്വര

അടുത്ത പടത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ എത്തും. രണ്ടുമൂന്ന് പടങ്ങള്‍ മനസിലുണ്ട്. അതില്‍ ഒന്ന് വളരെ വലുതാണ്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ വലിയ സ്‌കെയിലിലുള്ള പടമാണ് വരുന്നത്. ഇപ്പോള്‍ തന്നെ അതിനെ പറ്റി ആലോചിക്കുമ്പോള്‍ പേടിയാണ്.

ഴോണറിനെ കുറിച്ച് ചോദിച്ചാല്‍, ഒരു ഹിസ്റ്റോറിക് ആയ ചിത്രമാണ് അത്. കേരളത്തിന്റെ ചരിത്രത്തിന്റെ പ്രധാന ഭാഗം തന്നെയാണ് സിനിമയുടെ തീം. കേരളമുണ്ടാകുന്ന ചരിത്രത്തിന്റെ ഭാഗമായ കഥയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്.

ALSO READ: ഒടുവിൽ അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടു, വെറും കയ്യോടെയല്ല ഒരു സർപ്രൈസും: ചേർത്ത് പിടിച്ച് താരം, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News