ചരിത്ര നേട്ടം സ്വന്തമാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആശ്വാസം നൽകുന്ന സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.
ഫെബ്രുവരി 22നാണ് സിനിമ തീയേറ്ററിലെത്തിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറയും ആർട്ടും സംഗീതവും എല്ലാം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

ALSO READ: ഗുണ കേവിലിറങ്ങി മലയാളികളുടെ സ്വന്തം ലാലേട്ടൻ; ‘ശിക്കാർ’ അനുഭവം പങ്കുവച്ച് സംവിധായകൻ

തീയേറ്ററിൽ എത്തി ഏഴു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ആഗോളതലത്തിൽ 50 കോടി കളക്ഷന്‍ നേടിയ ചിത്രം തമിഴ്നാട്ടിലും സൂപ്പർ ഹിറ്റാണ്.

ALSO READ: മോഹൻലാലിൻ്റെ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു

2006ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News