‘അതയും താണ്ടി മഞ്ഞുമ്മലെ പിള്ളേർ’, തമിഴ്‌നാട്ടിൽ റെക്കോഡ് ഇടുന്ന ആദ്യത്തെ സിനിമ, ഒറ്റ ദിവസം കൊണ്ട് കൂട്ടിയത് 25 ഷോകൾ, കളക്ഷനിൽ കടത്തിവെട്ടൽ

എല്ലാ സ്വപ്നതുല്യമായ നേട്ടങ്ങളും സ്വന്തമാക്കികൊണ്ട് മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മികച്ച വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിൽ മാത്രം ഒരു കോടിക്ക് മുകളിൽ ടിക്കറ്റുകളാണ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനെ തുടർന്ന് പല തിയേറ്ററുകളിലും ഷോകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ചെന്നൈ മായാജാൽ മൾട്ടിപ്ലെക്സിൽ മാത്രം 25 ഷോകളാണ് പുതിയതായി ചാർട്ട് ചെയ്തിരിക്കുന്നത്.

ALSO READ: ചെറുപ്പത്തിലേ ഇത് പെൺകുട്ടിയുടെ ജോലി, ഇത് ആൺകുട്ടിയുടെ ജോലി എന്നിങ്ങനെ ഫീഡ് ചെയ്യുന്നത് ശരിയല്ല; നേരിട്ട വിവേചനത്തെ കുറിച്ച് അനശ്വര

നടൻ കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, തുടങ്ങിയ പ്രമുഖർ എല്ലാം തന്നെ സിനിമ കാണുകയും മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽ കണ്ട് അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതായിരികം ഒരുപക്ഷെ സിനിമയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ വരവേൽപ്പിന് കാരണം. തമിഴ്‌നാട്ടിലെ തന്നെ ഗുണ കേവിൽ നടന്ന യഥാർത്ഥ സംഭവമാണ് ഈ സിനിമയായത് എന്നതും ഈ നേട്ടത്തിന് പിറകിലെ കാരണമാണ്.

ALSO READ: ഇത്രയും നാട് കാണാന്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ എന്തിനാ പാകിസ്ഥാനില്‍ പോവേണ്ടത്? സംഘപരിവാറിനോട് കമൽ

അതേസമയം, കളക്ഷനിൽ അൻപത് കോടി കടന്ന് മഞ്ഞുമ്മൽ ബോയ്സ് മുന്നേറുകയാണ്. ഭ്രമയുഗത്തോടും പ്രേമലുവിനോടും പൊരുതി തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News