‘മലയാളി ഡാ’, തമിഴ്‌നാട്ടിൽ ധനുഷിനെയും ശിവകർത്തികേയനെയും പിന്നിലാക്കി മഞ്ഞുമ്മലെ പിള്ളേർ: ബോക്സോഫീസിന് റീത്ത്

തമിഴ്‌നാട് ബോക്സോഫീസിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് ലഭിച്ചത് ഒരു കോടിക്ക് മുകളിൽ അഡ്വാൻസ് ബുക്കിംഗ് ആണ്. 25 ഓളം അധിക സ്‌ക്രീനുകളാണ് തിയേറ്ററുകളിൽ ചിത്രത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. അവധി ദിവസമായതുകൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ALSO READ: അമേരിക്കയിൽ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ വെടിയേറ്റ് മരിച്ചു

ഇതിനോടകം തന്നെ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച കളക്ഷനില്‍ മാത്രം ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയിരുന്നു. ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഒറ്റ ദിവസം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇതെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രമാണ് ചിത്രം ഇത്രത്തോളം പ്രേക്ഷകർ ഏറ്റെടുത്തത്.

ALSO READ: ‘പ്രമുഖ സംവിധായകൻ അപമാനിച്ച് ഇറക്കിവിട്ടു’, ദുരനുഭവം വെളിപ്പെടുത്തി നടൻ അനീഷ് മേനോൻ

അതേസമയം, തമിഴ്നാട്ടില്‍ ഈ വര്‍ഷം റിലീസിന് ശേഷമുള്ള രണ്ടാം ശനിയാഴ്ച ഒരു സിനിമ നേടുന്ന ഏറ്റവും മികച്ച അഡ്വാന്‍സ് ബുക്കിംഗ് എന്ന റെക്കോര്‍ഡും ഇപ്പോൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News