കുതന്ത്രതന്ത്രമന്ത്രമൊന്നും അറിയില്ലെടാ; വീഡിയോ കാണാം

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമ പോലെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗാനങ്ങളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ALSO READ: മലപ്പുറത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കേസെടുത്തു

കുതന്ത്രതന്ത്രമന്ത്രമൊന്നും അറിയില്ലെടാ എന്ന് തുടങ്ങുന്ന പാട്ട് ആണ് പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗാനമാണ് ഇത്. സുഷിന്‍ ശ്യാമിന്റെ സംഗീതം പുറത്തിറങ്ങിയ ഈ ഗാനത്തിന്‍റെ റാപ്പ് വേടന്‍റേതാണ്.

ചിദംബരം ആണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധാനം. തമിഴ്നാട്ടിലും ഈ ചിത്രം വളരെയധികം ഹൈപ്പിൽ മുന്നേറുകയാണ്. 50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 200 കോടിക്ക് മുകളിൽ നേടി.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,ഗണപതി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

ALSO READ: ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ്: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News