മുരുകനും, സ്റ്റീഫനും വീണു, ഇനി ഇൻഡസ്ട്രി മഞ്ഞുമ്മലെ പിള്ളേര് ഭരിക്കും, കളക്ഷൻ പുറത്ത്: ‘കണ്ണ് തുറന്ന് കാണൂ ജയമോഹാ’, എന്ന് മലയാളികൾ

മലയാള സിനിമയിലെ സർവകാല റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നേറ്റം. ഇറങ്ങി ആഴ്ചകൾക്കകം തന്നെ പുലിമുരുകനും, ലൂസിഫറും ഏഴു വര്ഷങ്ങളോളം കാത്തുവെച്ച ചരിത്രമാണ് ചിത്രം തിരുത്തി എഴുതിയിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുന്നു.

ALSO READ: ‘മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ നജീബ് ഈ രൂപത്തിലായിരുന്നു’, എന്തൊരു ട്രാൻസ്ഫോർമേഷൻ: സോഷ്യൽ മീഡിയ ഞെട്ടിയ പൃഥ്വിയുടെ ചിത്രം

എത്തിപ്പിടിക്കാൻ ഇനി 2018 എന്ന സിനിമയുടെ റെക്കോർഡ് മാത്രമേ മഞ്ഞുമ്മൽ ബോയ്‌സിനുള്ളൂ. എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റിലീസ് ചെയ്ത് 17 ദിവസം വരെയുള്ള കണക്ക് പ്രകാരം 146.60കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്. കേരളത്തിൽ 49.50കോടി, രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും 43.10കോടി, ഓവർസീസ് 54 കോടി എന്നിങ്ങനെയാണ് ഈ കണക്ക്.

ALSO READ: മിസ്റ്റർ ജയമോഹൻ… താങ്കളുടെ നൂറ് സിംഹാസനങ്ങൾ എന്ന നോവൽ ക്ലാസിലിരുന്ന് പഠിച്ച ‘പെറുക്കി’ തന്നെയാടോ ഞാനും

അതേസമയം, മഞ്ഞുമ്മൽ ബോയ്‌സിനെ അധിക്ഷേപിച്ച് രംഗത്തെത്തിയ എഴുത്തുകാരൻ ജയമോഹന് നേരെ വലിയ വിമർശനങ്ങളാണ് ഉടലെടുക്കുന്നത്. കണ്ണ് തുറന്ന് കാണെടോ ജയമോഹാ ഈ നേട്ടങ്ങൾ എന്നാണ് പലരും ഫേസ്ബുക്കിലും മറ്റും വരുന്ന പോസ്റ്റുകൾക്ക് കമന്റായി രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News