ഷൂട്ടിങ്ങിനിടയില്‍ കുരങ്ങന്‍ കടിച്ചു,സ്പൈഡര്‍മാനെ പോലെ തെങ്ങിലൊക്കെ കയറും, ഒരാള്‍ക്ക് പോലും അസുഖം വന്നില്ലയെന്ന് മഞ്ഞുമ്മൽ ബോയ്സ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണിത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രധാന കഥാപാത്രങ്ങള്‍.

ALSO READ: ബാറ്ററിക്ക് വില കുറവ്; ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോര്‍സ്

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ച് പറയുകയാണ് ഗണപതിയും ബാലു വര്‍ഗീസും. കൊടൈക്കനാലില്‍ കടുത്ത മഞ്ഞില്‍ ഷൂട്ടിങ്ങ് നടത്തേണ്ടി വന്നിട്ടും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരാള്‍ക്ക് പോലും അസുഖം വന്നില്ലെന്നും ആര്‍ക്കും അസുഖം വന്ന് ഷൂട്ട് നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും ബാലു വര്‍ഗീസ് പറയുന്നു.ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ അതിനിടയില്‍ പലരും അവിടെ അസുഖം വന്ന് വീഴുന്നുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും പല ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ക്കും വയ്യാതെ ആയിരുന്നു. എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റിന് പോലും ആ അവസ്ഥ വന്നില്ല,’ അത് ശരിക്കും വലിയ ദൈവാദീനമാണ്. ആര്‍ക്കും അസുഖം വന്ന് ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിട്ടില്ല എന്നാണ് ബാലു വർഗീസ് പറഞ്ഞത് .

അതേസമയം ഷൂട്ടിങ്ങിനിടയില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെ കുരങ്ങന്‍ കടിച്ചിരുന്നുവെന്ന് ഗണപതി പറഞ്ഞു.‘പിന്നെ നമ്മള്‍ ഒരു ചരിത്രം കുറിച്ചു. 26 വര്‍ഷത്തിന് ശേഷം അവിടെ ഒരാളെ കുരങ്ങന്‍ കടിച്ചു. ഞങ്ങളുടെ കൂടെയുള്ള ഒരു അസിസ്റ്റന്റ് ഡയറക്ടറെയാണ് കടിച്ചത്,’ ഗണപതി പറഞ്ഞു.ഗണപതി ഈകാര്യം പറഞ്ഞതും, കുരങ്ങ് കടിയേറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ വെറുതെയിരിക്കുമ്പോള്‍ രാവിലെ സ്പൈഡര്‍മാനെ പോലെ തെങ്ങിലൊക്കെ കയറുമെന്ന് ബാലു വര്‍ഗീസ് പറഞ്ഞു.

ALSO READ: പ്രസവം വീട്ടിൽ തന്നെ, ദമ്പതികൾക്ക് നഷ്ടമായത് ഇരട്ടകുഞ്ഞുങ്ങൾ; ഒഴിവാക്കാമായിരുന്നത് രണ്ട് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News