‘റഷ്യക്കാർ വരെ കരഞ്ഞു’; മഞ്ഞുമ്മൽ ബോയ്സിന് വീണ്ടും അംഗീകാരം

manjummel boys

തിയേറ്ററുകളിൽ എത്തിയ അന്ന് മുതൽ ഏറെ പ്രശംസകൾ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. അംഗീകാരങ്ങളും അവാർഡുകളും ചിത്രത്തിന് ഏറെ ലഭിച്ചു. നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിനുണ്ട്.
അംഗീകാരത്തിന് ഇപ്പോഴും മങ്ങലേറ്റില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അതും റഷ്യയിൽ നിന്ന്. റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമായിരുന്നു

‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം ഒരു മാധ്യമത്തോട് വ്യക്തമാക്കി.കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.

ALSO READ: കോളേജ് പരിപാടിക്കെത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്നിറക്കിവിട്ട് അധ്യാപകൻ

ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന് റഷ്യയിൽ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നു എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആൻ്റണി പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News