മഞ്ഞുമ്മൽ ഇഫക്ട്; ഗുണ കേവിൽ ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ; തമിഴ്നാട് ടൂറിസത്തിന് ഉണർവ്വ് നൽകി ‘കൂത്താടുന്ന പൊറുക്കികൾ’

മഞ്ഞുമ്മൽ ബോയ്സ് ഹിറ്റാക്കിയ ഗുണ കേവിൽ ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ. സിനിമ വൻ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ. ഇവിടെയെത്തുന്നവരിൽ അധികവും മലയാളികളായ സഞ്ചാരികളാണ്.

ALSO READ: അജിത്ത് ട്രിപ്പിൾ റോളിലെത്തുന്നു; ‘ഗുഡ് ബാഡ് അഗ്ലി’ക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു

വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ചിത്രത്തിനായി. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് ബോക്സ് ഓഫീസ് കീഴടക്കിയ വാർത്തകളോടൊപ്പം പുറത്തുവരുന്നത് ഗുണ കേവ് സന്ദർശിച്ചവരുടെ എണ്ണം കൂടെയാണ്. മുൻപ് ഗുണാ കേവിലേക്ക് നാല് ദിവസം കൊണ്ട് 23000 പേര് എത്തിയ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സ്വാധീനമാണ് ജനങ്ങളുടെ ഒഴുക്കിന് കാരണം. തമിഴ്നാട് ടൂറിസത്തിന് പുത്തൻ ഉണർവ്വ് നൽകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്.

നടൻ കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, തുടങ്ങിയ പ്രമുഖർ എല്ലാം തന്നെ സിനിമ കാണുകയും മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽ കണ്ട് അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതായിരിക്കും ഒരുപക്ഷെ സിനിമയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ വരവേൽപ്പിന് കാരണം.
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആശ്വാസം നൽകുന്ന സിനിമ ഫെബ്രുവരി 22നാണ് തീയേറ്ററിലെത്തിയത്.

ALSO READ: താജ്‌മഹലിന് പുതിയ പേരിട്ട് ഹിന്ദു സംഘടന; ഹർജിയുമായി കോടതിയിൽ

2006ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാത്രമല്ല ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ ഇത്രയധികം ജനപ്രീതി നേടുന്നത്. ഡബ്ബ് ചെയ്യാത്ത ഒരു മോളിവുഡ് ചിത്രം തമിഴ്നാട്ടിൽ ഉയർന്ന കളക്ഷൻ നേടി എന്നതും ചിത്രത്തിന്റെ വിജയമാണ്. അതേസമയം മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് നിരവധി ഇൻഡസ്ട്രീകളിലെ സിനിമാപ്രവർത്തകരും എത്തിയിരുന്നു. ചിത്രം കോടി 200 ക്ലബ്ബിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News