നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ; ഫ്രണ്ട്ഷിപ് ഡേയിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ

ഫ്രണ്ട്ഷിപ് ഡേയിൽ സിനിമ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി മഞ്ജു വാര്യർ . താരം പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ​ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളിലുള്ളത്.

“നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും!”, എന്നാണ് ഫോട്ടോകൾ പങ്കുവച്ച് മഞ്ജു കുറിച്ചത്.

also read: ‘മലയാളത്തിന്റെ മുരളീരവം നിലച്ചിട്ട് ഇന്നേക്ക് പതിനാലു വര്ഷം’, ഓർമ്മകളിൽ പ്രിയപ്പെട്ട മുരളി

മഞ്ജുവാര്യരുടെ ഫോട്ടോക്ക് താഴെ നിരവധി ആളുകളാണ് കമ്മെന്റുമായി എത്തിയിരിക്കുന്നത്.”ചേച്ചി ഇങ്ങനെ എന്നും ഹാപ്പി ആയിട്ട് ഇരുന്നാൽ മതി….ഞാനൊരു കട്ട ഫാൻ ആണേ….ഹാപ്പി ഫ്രണ്ട്ഷിപ് ഡേ മഞ്ജുച്ചേച്ചി, മഞ്ജു ചേച്ചി എന്നും എപ്പോഴും സൂപ്പറാ, നന്നായി ഇരിക്കട്ടെ, എന്നിങ്ങനയാണ് ആരാധകരുടെ കമന്റുകൾ. മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് എല്ലാം വളരെയധികം
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിനായി വലിയൊരു ആരാധക സമൂഹം തന്നെയുണ്ട്.

also read: ‘റിയലായും, റീലിലും ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News