പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിദ്വേഷം നിറഞ്ഞ, അനുചിതമായ ഭാഷാ പ്രയോഗങ്ങള്‍ ഒരു സമൂഹത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരെ അല്ലെങ്കില്‍ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി നടത്തുന്നതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ജൂണ്‍ ഒന്നിന്,ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ വോട്ടര്‍മാരോട് രാജ്യത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ആവശ്യപ്പെട്ട് മന്‍മോഹന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളില്‍ മുഴുകിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പൊതുയിടത്തില്‍ പാലിക്കേണ്ട മര്യാദയില്‍ തരംതാഴ്ന്ന ഒരു പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രവര്‍ത്തിച്ച ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ പ്രഭാഷണങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. മുമ്പുള്ള ഒരു പ്രധാനമന്ത്രിമാരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടായിട്ടില്ല. എനിക്കെതിരെയും വ്യാജ പ്രസ്താവനകള്‍ മോദി നടത്തി. ജീവിതത്തിലൊരിക്കലും വിഭാഗത്തെയും ഞാന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അത് ബിജെപിയുടെ കുത്തകയാണെന്നും സിംഗ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here