മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സ്മാരകത്തെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി വാക്‌പോര് തുടന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തെയും അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
സംസ്‌കാര ചടങ്ങിനെത്തിയ കുടുംബാംഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ല. നിഘംബോധ്ഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ദൂരദര്‍ശന്‍ ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്നും സംപ്രേഷണം പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കേന്ദ്രീകരിച്ചായിരുന്നെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗിനായി സ്മാരകം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിക്കാത്തതില്‍ രാഷ്ട്രീയ വിവാദം കത്തി നില്‍ക്കെയാണ് സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട പുതിയ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സംസ്‌കാര ചടങ്ങില്‍ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Also Read: ആശ്വാസ വാർത്ത, മധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പവന്‍ വേര ആരോപണങ്ങള്‍ എക്‌സിലൂടെ അക്കമിട്ട് നിരത്തുകയും ചെയ്തു. മന്‍മോഹന്‍സിംഗിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്നും മുന്‍നിരയില്‍ മൂന്നു കസേരകള്‍ മാത്രമാണ് ക്രമീകരിച്ചിരുന്നതെന്നും പവന്‍ ഖേര ചൂണ്ടിക്കാണിച്ചു.
ദൂരദര്‍ശന്‍ ഒഴികെയുള്ള മറ്റ് വാര്‍ത്ത ഏജന്‍സികള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയില്ല, മാത്രമല്ല ദൂരദര്‍ശന്റെ സംപ്രേഷണo കേന്ദ്രമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രീകരിച്ചായിരുന്നെന്നും സംസ്‌കാരച്ചടങ്ങുകളും കുടുംബാംഗങ്ങളുടെ ദൃശ്യങ്ങളും പരമാവധി വെട്ടിക്കുറച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്രയെ തടസ്സപ്പെടുത്തിയെന്നും കുടുംബാംഗങ്ങളുടെ വാഹനങ്ങള്‍ പുറത്തു നിര്‍ത്തേണ്ടി വന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് ദേശീയ പതാക കൈമായിപ്പോഴും ഗണ്‍ സല്യൂട്ട് നല്‍കിയപ്പോഴും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എഴുന്നേറ്റില്ലെന്നും പവന്‍ഖേറ എക്‌സില്‍ കുറിച്ചു.
മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിന് സ്ഥലം അനുവദിക്കാത്തതിലും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.. പത്തുവര്‍ഷക്കാലം രാജ്യത്തെ സേവിച്ച പ്രധാനമന്ത്രിയോട് ബോധപൂര്‍വ്വമായ അനാഥരവ് കാണിച്ചെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
അതേസമയം മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന് സ്മാരകം നിഷേധിക്കപ്പെട്ടത് എന്തെന്ന് ചോദ്യം ബിജെപിയും ഉയര്‍ത്തി. ഓരോ നേതാവിനും പ്രത്യേക സ്മാരക സ്ഥലം വേണമെന്ന് ആവശ്യത്തെ 2013ലെ യുപിഎ സര്‍ക്കാര്‍ എതിര്‍ത്തിരുന്നതായും ബിജെപി ചൂണ്ടിക്കാട്ടി. അനാവശ്യ വിവാദം ഉണ്ടാക്കി വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തുറന്നടിച്ചു.
അതേസമയം സംസ്‌കാരത്തിനും സ്മാരകം പണിയുന്നതിനും ആയി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്നു, ട്രസ്റ്റ് രൂപവല്‍ക്കരിച്ച സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് ഉണ്ടെന്നും അതിനാല്‍ സംസ്‌കാരം യമുനാതീരത്ത് നിഘമ്പോഥത്തില്‍ നടക്കട്ടെ എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here