മതേതരത്വത്തോടും ജനാധിപത്യത്തോടും ഇന്ത്യയുടെ ബഹുസ്വരതയോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു മൻമോഹൻസിംഗ് : സിപിഐഎം

Manmohan sing Passes away

മതേതരത്വത്തോടും ജനാധിപത്യത്തോടും ഇന്ത്യയുടെ ബഹുസ്വരതയോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു ഡോ. മൻമോഹന്‍ സിങ്ങ്. മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി.

ആരോഗ്യനില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന്‌ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്‌ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ അദ്ദേഹം രാഹഷ്‌ട്രീയത്തിൽ രംഗപ്രവേശനം നടത്തുന്നത്‌. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി  പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്‌. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌പരിചയപ്പെടുത്തിയത്‌ മന്‍മോഹന്‍ സിങ്‌ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളിലൊന്നായിരുന്നു.

Also Read: ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1991 ലാണ് മൻമോഹൻ സിങ്  രാജ്യസഭയിൽ എത്തുന്നത്. അസം സംസ്ഥാനത്തിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് 1995, 2001,2007 ലും  2013 ലും അസമിൽ നിന്നു തന്നെ രാജ്യസഭയിലേക്ക്‌  തെരഞ്ഞെടുക്കപ്പെട്ടു.1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. 1991 മുതൽ 2024 വരെ 6 തവണ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിങ്  ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭാഗത്വം ഒഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News