മൻമോഹൻ സിംഗിൻ്റെ നിര്യാണം ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് ഊന്നൽ നൽകേണ്ട ഇക്കാലത്ത് അനുപമമായ നഷ്ടമാണ്; എ എൻ ഷംസീർ

A N sahamseer

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം, ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് ഊന്നൽ നൽകേണ്ട ഇന്നത്തെ കാലത്ത്, ഇന്ത്യയ്ക്ക് അനുപമമായ നഷ്ടമാണ്.

ജനാധിപത്യ മതനിരപേക്ഷ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപിടിച്ച അദ്ദേഹം, തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ഭരണഘടനയോടുള്ള അടിയുറച്ച വിശ്വാസം പ്രകടിപ്പിച്ചു.

റിസർവ് ബാങ്ക് ഗവർണറായും കേന്ദ്ര ധനമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതുക്കിയിരുന്നു. ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി തുടർന്നുണ്ടായ എതിർപ്പുകളെ , തീർത്തും ജനാധിപത്യപരമായി നേരിടുന്നതിൽ അദ്ദേഹം കൃത്യത പാലിച്ചു.

ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.ആദരാഞ്ജലികൾ.

Also Read: ഡോ.മൻമോഹൻസിംഗിനോടുള്ള ആദരസൂചകം; കോണ്‍ഗ്രസ് പാർട്ടി ഏഴു ദിവസം ദുഃഖാചരണം നടത്തും

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.തുടര്‍ന്ന് അരോഗ്യ നില അതീവ ഗുരുതരമായതോടെ പ്രിയങ്ക ഗാന്ധി അടക്കം ദില്ലി എയിംസിലെത്തിയിരുന്നു.

2004 മുതല്‍ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, യുജിസി ചെയർമാന്‍ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

Also Read: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി കനത്ത പിഴയും, ശിക്ഷയും

1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1947ലെ വിഭജനത്തിന്‍റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി.പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News