ഇന്ത്യയിലായിരുന്നെങ്കിൽ യേശുക്രിസ്തുവിനെ ഒരിക്കലും കുരിശിലേറ്റില്ലായിരുന്നുവെന്ന് ആർഎസ്എസ് നേതാവ്; ട്രോളുകളുമായി സോഷ്യൽ മീഡിയ

ഇന്ത്യയിലായിരുന്നെങ്കിൽ യേശുക്രിസ്തുവിനെ ഒരിക്കലും കുരിശിലേറ്റില്ലായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പാനൽ ചർച്ചയിലാണ് വിവാദ പരാമർശം. ഇപ്പോൾ ഈ പരാമർശിനെതിരെ ട്രോൾ മഴ പെയ്യിക്കുകയാണ് സോഷ്യൽ മീഡിയ.

Also Read: ഉത്തരാഖണ്ഡില്‍ ലിവിംഗ് റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും; അല്ലെങ്കില്‍ 6 മാസത്തെ തടവ് ശിക്ഷ

“അതിന്റെ ഉദാഹരണമാണ് മണിപ്പൂർ”, “മണിപ്പൂർ മോഡൽ ആയിരുന്നെങ്കിൽ പച്ചയ്ക്ക് കത്തിച്ചേനെ”, “ശരിയാണ്, പക്ഷെ യേശുവിനെ ബീഫ് കഴിക്കാൻ അനുവദിക്കില്ലായിരുന്നേനെ” എന്നിങ്ങനെ പോകുന്നു കമന്റുകൾ. “ഗാന്ധിജി ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ വെടിയേറ്റ് മരിക്കില്ലായിരുന്നു” എന്നും കമന്റുകൾ വൈറലാകുന്നുണ്ട്.

Also Read: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം 8 ന് ദില്ലിയിൽ; ഐക്യദാർഢ്യവുമായി തമിഴ്‌നാടും കർണാടകവും

‘മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ആര്‍എസ്എസ് ശാഖകളിലേക്ക് വരുന്നുണ്ട്. ഹിന്ദുക്കളായ ഞങ്ങള്‍ മതപരിവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍, അവര്‍ അവരുടെ വിശ്വാസംതന്നെ പിന്തുടരുന്നു. യേശുക്രിസ്തു ഇന്ത്യയിലായിരുന്നെങ്കില്‍ ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല’, എന്നാണ് മൻമോഹൻ വൈദ്യ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News