മാന്നാറിൽ കലയുടെ കൊലപാതകമായ് ബന്ധപ്പെട്ട് പൊലീസ് ആറു ദിവസത്തെ കസ്റ്റഡി കാലാവധികളെ കഴിഞ്ഞ പ്രതികളെ കോടതിൽ ഹാജരാക്കി. 3 പ്രതികളാണ് ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവയിലുള്ള ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ കലയുടെ ആൺ സുഹൃത്തിനെ അറിയാമെന്നും അവർ ഇരുവരും ഓട്ടോയിൽ സഞ്ചരിച്ചതായും മൊഴി നൽകിയിട്ടുണ്ട്.
14 വർഷം മുൻപ് നടന്ന കൊലപാതകത്തെക്കുറിച്ച് മാന്നാറിലെ പ്രദേശവാസികൾക്ക് എല്ലാം അറിയാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പിന്നെ എന്തുകൊണ്ട് ഇത് പൊലീസിനെ അറിയിച്ചില്ല എന്ന ചോദ്യം ഇപ്പോൾ വരുന്നുണ്ട്. മാന്നാർ കേന്ദ്രീകരിച്ചുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ. കല കൊലചെയ്യപ്പെട്ടു എന്ന വസ്തുത സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞു എങ്കിലും മൃതദേഹം മറവ് ചെയ്ത എവിടെ എന്നതാണ് പൊലീസിനെ അലട്ടുന്ന പ്രശ്നം. അനിൽകുമാർ നാട്ടിലെത്തിയാൽ മാത്രമേ ഈ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടാവുകയുള്ളൂ. അതിനാൽ ഇയാളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ലുക്ക് ഔട്ട് നോട്ടീസും കേന്ദ്ര ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ALSO READ: ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here