മാന്നാർ കല കൊലപാതകം: അനിൽ മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവർ, അബ്കാരി ബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം

മാന്നാർ കല കൊലപാതക കേസിൽ ഒന്നാംപ്രതി അനിലിന്റെ സുഹൃത്തായ ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് പുലർച്ചെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 15 വർഷങ്ങൾക്ക് മുൻപ് അനിലിന് ഉണ്ടായിരുന്ന ബന്ധങ്ങളെ പറ്റി അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയതെന്നാണ് വിവരം.

ALSO READ: എസ്എഫ്ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് വരൂ മാധ്യമങ്ങളേ… ഏതെങ്കിലും ഒരു കോളേജിൽ ഇടിമുറിയുണ്ടെന്ന് കണ്ടെത്താൻ നിങ്ങളെ ക്ഷണിക്കുന്നു: പി എം ആർഷോ

അനിലിന്റെ സുഹൃത്തുക്കളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്നു അനിൽകുമാർ. അതുകൊണ്ട് തന്നെ ഇയാളുടെ അബ്കാരി ബന്ധങ്ങളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ALSO READ: ‘കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു

അതേസമയം, അന്വേഷണസംഘത്തെ പൊലീസ് മൂന്നായി തിരിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പ്രതികളുടെ വീട്ടിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News