മാന്നാർ കൊലപാതകം; വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തി അഞ്ച് ദിവസത്തിനുള്ളിൽ കല കൊല്ലപ്പെട്ടു

മാന്നാറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകം നടന്നത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തി 5 ദിവസത്തിനുള്ളിൽ കല കൊല്ലപ്പെട്ടു എന്നാണ് സാക്ഷി മൊഴി. കലയുമായി ബന്ധമുണ്ടായിരുന്ന ആലപ്പുഴ കുട്ടംപേരൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു .അതേസമയം കല കൊല്ലപ്പെട്ടത് മാന്നാർ വലിയ പെരുംമ്പുഴ പാലത്തിൽ വെച്ചാണെന്നും കൃത്യത്തിൽ അനിൽകുമാർ ഉൾപ്പടെ 4 പ്രതികൾക്കും പങ്കുണ്ടെന്നും എഫ് ഐ ആറും റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നു.

ALSO READ:‘വന്ദേ ഭാരത് അല്ല ഇത് വാട്ടർ ഭാരത്’, യാത്രക്കാരെ വലച്ച് ചോർച്ച, പരാതികൾ നിരവധി; വീഡിയോ വൈറലാകുന്നു
2009 ഡിസംബർ ആദ്യ ആഴ്ച്ച രാത്രി തട്ടാരമ്പലത്തിനും മാന്നാറിനും ഇടക്കുള്ള വലിയ പെരുംമ്പുഴ പാലത്തിൽ വെച്ചാണ് കല കൊല്ലപ്പെട്ടത് എന്നാണ് നിഗമനം . ഭർതൃ ഗൃഹത്തിൽ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു . ഒന്നരമാസത്തിനു ശേഷം ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ കലയെ എറണാകുളത് പോയി കാണുകയും കൂട്ടി കൊണ്ട്‌ വരികയുമായിരുന്നു .യാത്രാമധ്യേ ആണ് കൊലപാതകം. കലക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പ്രകോപനത്തിന് കാരണം , അനിൽകുമാർ വിദേശത്തു ആയിരുന്ന സമയത്തു കലയുമായുള്ള ബന്ധത്തെ തുടർന്ന് ഇയാളെ കേസിലെ നാലാം പ്രതിയും അനിൽകുമാറിന്റെ സഹോദരനുമായ പ്രദീപ് മർദിച്ചിരുന്നു. കലയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽകുമാറിനെ പ്രദീപ് അറിയിക്കുകയും ചെയ്തു . കുട്ടംപേരൂർ സ്വദേശിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കേസിലെ മറ്റ്‌ പ്രതികളായ ജിനു ,സോമൻ , പ്രമോദ് എന്നിവർ കലയുടെ മൃത ദേഹം കാണുന്നത് മാന്നാർ ആയിക്കര ജഗ്‌ഷനിൽ വെച്ചാണ്. കലയെ കൊലപ്പെടുത്തിയതായി അനിൽകുമാർ തന്നോട് പറഞ്ഞെന്നും , മൃതദേഹം കണ്ടെന്നും മുഖ്യ സാക്ഷിയും പരാതിക്കാരനുമായ സുരേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട് മൃതദേഹം മറവ്‌ ചെയ്യാനുൾപ്പടെ അനിൽകുമാറിനെ സഹായിചെന്ന്‌ അറസ്റ്റിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് മാരുതി കാറിൽ അണെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു . രണ്ടാം പ്രതി ജിനു കൊലപ്പെടുത്തിയ സഥലം കാണിച്ചു നൽകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട് . കഴുത്തു ഞെരിച്ചാണ് കൊലപതാകാമെന്നു നിഗമനം എങ്കിലും കൃത്യത്തിനായി ആയുധങ്ങൾ ഉപയോഗിച്ചുട്ടുണ്ടോ എന്ന സംശയവും റിപോർട്ടിൽ പ്രകടിപ്പിക്കുന്നുണ്ട് . അനിൽകുമാറിന്റെ വീട്ടിൽ ഇന്നും പൊലീസ് നടത്തിയ പരിശോധനയിൽ അനിലിന്റെ പാസ്പോർട്ടിന്റെ കോപ്പി, ആധാർകാർഡ് ഉൾപ്പടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന രേഖകൾ കണ്ടെത്തി.

ALSO READ: ഭിന്നശേഷി തിരിച്ചറിയൽ കാർഡ്; പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ തുടങ്ങും: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News