മാന്നാര്‍ സംഭവം; പൊലീസ് അന്വേഷണത്തില്‍ വിശ്വസിക്കുന്നുവെന്ന് കലയുടെ സഹോദരന്‍

മാന്നാറില്‍ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കലയുടെ സഹോദരന്‍ പ്രതികരണവുമായി എത്തി. പൊാലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കുന്നതായി കലയുടെ സഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു. കലയുടെ മകന് സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കലയുടെ മകന്റെ പ്രതികരണത്തിന് പിന്നാലെയാണ് സഹോദരന്റെ പ്രതികരണം. അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും കുട്ടി പറഞ്ഞിരുന്നു.

ALSO READ: വയോധികനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി ; പ്രതി പിടിയില്‍

അതേസമയം മാന്നാര്‍ കൊലപാതകത്തില്‍ സാക്ഷി മൊഴി പുറത്ത്. കലയെ കൊലപ്പെടുത്തിയതായി അനില്‍ കുമാര്‍ അറിയിച്ചതായി മുഖ്യ സാക്ഷിയും സുരേഷ് പറഞ്ഞു. അനില്‍ വിളിച്ചതനുസരിച്ചു വലിയ പെരുമ്പഴ പാലത്തില്‍ എത്തി. പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടു. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും അറിയിച്ചു. മറവ് ചെയ്യാന്‍ സഹയിക്കണമെന്നും അഭ്യര്‍ത്ഥന നടത്തി. കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് അറിയിച്ചു മടങ്ങിയെന്നും സുരേഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News