കലയുടേത് കൊലപാതകം; സ്ഥിരീകരിച്ച് പൊലീസ്, ഭര്‍ത്താവ് അനിലിനെ ഉടന്‍ നാട്ടിലെത്തിക്കും

ആലപ്പുഴ മാന്നാറിലെ കാണാതായ കലയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ:ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; രേണു രാജ് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറര്‍, മേഘശ്രീ വയനാട് ജില്ലാ കളക്ടര്‍

കലയുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ തന്നെയാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.ഇസ്രയേലിലുള്ള അനിലിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു. കൊലപാതകം നടന്നത് എവിടെ വച്ചാണെന്നു ഉറപ്പിച്ചു പറയാനാവില്ല. വ്യക്തിപരമായ കാരണങ്ങളാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും എസ്പി പറഞ്ഞു.

ALSO READ:പൊതിച്ചോറിന്റെ മറവില്‍ കഞ്ചാവ് കടത്തിയെന്ന് വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News