ഭഗത് സിംഗിനെതിരായ ജമാഅത്തെ ഇസ്ലാമിയുടെ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ മണ്ണാർക്കാട് പ്രതിഷേധ സദസ് നടത്തി. ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡണ്ട് ഷാജ്മോഹൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീരാജ് വെള്ളപാടം, ട്രഷറർ എം റംഷീക്ക് തുടങ്ങിയവർ സംസാരിച്ചു.
മതരാഷ്ട്രവാദികളെ രാഷ്ട്രീയമായി തുറന്ന് കാണിക്കും: വി വസീഫ്
കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജമാ അത്തെ ഇസ്ലാമി സമൂഹത്തിൽ വിഷം കലക്കുകയാണെന്നും മതരാഷ്ട്ര വാദികളെ രാഷ്ട്രീയമായി തുറന്ന് കാണിക്കുമെന്നും വസീഫ് പറഞ്ഞു .
ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ ഭഗത് സിംഗിനെ അവഹേളിച്ച മീഡിയ വൺ മാനേജിങ് എഡിറ്ററും ജമാ അത്തെ ഇസ്ലാമി നേതാവുമായ സി. ദാവൂദിനെതിരെ വ്യാപക പ്രതിഷേധം ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സെൻററിൽ നിന്നും ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ടെർമിനൽ പരിസരത്ത് സമാപിച്ചു. പ്രതിഷേധ സദസ്സ് സംസ്ഥാന പ്രസിഡണ്ട് പി വസീഫ് ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here