മണ്ണാര്‍ക്കാട് ഹോട്ടലില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തെങ്കര പുഞ്ചക്കോട് സ്വദേശി സുരേഷിനെയാണ് അട്ടപ്പാടിയില്‍ നിന്നും പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ മണ്ണാര്‍ക്കാട് പോലീസിനെ സഹായിച്ചത്.

Also Read: സ്കൂളിലേക്ക് പോകാൻ പേടി; മലപ്പുറം തിരൂരങ്ങാടിയില്‍ തെരുവുനായ ശല്യം രൂക്ഷം

ഇക്കഴിഞ്ഞ ജൂലായ് 10 നാണ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള സം സം ഹോട്ടലില്‍ മോഷണം നടന്നത്. 3500 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. കമ്പി ഉപയോഗിച്ച് ഹോട്ടലിന്റെ ഡോര്‍ തുറന്നാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഷമീര്‍ ബാബു മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തെങ്കര പുഞ്ചക്കോട് സ്വദേശി സുരേഷ് ബാബുവാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ പ്രതിയെ അട്ടപ്പാടി കോട്ടത്തറയില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയുമായി മണ്ണാര്‍ക്കാട് പൊലീസ് ഹോട്ടലില്‍ എത്തി തെളിവെടുപ്പ് നടത്തി.

മണ്ണാര്‍ക്കാട് നഗരത്തില്‍ കഴിഞ്ഞ അടുത്തിടെ നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സമാനമായ രീതിയില്‍ പ്രതി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊ ലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News