മണ്ണാർക്കാട് നബീസ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

NABEESA MURDER

മണ്ണാർക്കാട് നബീസ കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്.  പ്രതികൾ കുറ്റക്കാരെന്ന്, മണ്ണാർക്കാട് കോടതി, വെള്ളിയാഴ്ച വിധിച്ചിരുന്നു.  തോട്ടര സ്വദേശിനിയായ 71 കാരി നബീസയെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ് കൊലപ്പെടുത്തിയത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും നബീസക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്ന് മനസ്സിലായതോടെ ,പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു.

ALSO READ; ഷാരോൺ വധക്കേസ്: ശിക്ഷ തിങ്കളാഴ്ച വിധിക്കും; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ, ശിക്ഷയിൽ ഇളവ് വേണമെന്ന് ഗ്രീഷ്മ

തുടർന്ന് മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചു . പ്രതികൾ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയിൽ നിന്നും കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസ്സമായതാണ് കൊലപാതകത്തിന് കാരണം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News