മന്നത്ത് പത്മനാഭന്റെ ഓർമ്മകൾ കൂടുതൽ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങൾ നിലനിൽക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെ: മുഖ്യമന്ത്രി

Mannathu Padmanabha Pillai

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ. നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ജയന്തി ദിനമാണ് ജനുവരി 2. രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുള്ള മന്നത്ത് പത്മാനാഭന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്ന മന്നത്ത് പത്മനാഭൻ ഭാരത കേസരി എന്ന പേരിലും അറിയപ്പെടുന്നു.

Also Read: തലസ്ഥാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം

മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

സാമൂഹിക പരിഷ്കർത്താവും എൻഎസ്എസിന്റെ സ്ഥാപകനേതാവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണിന്ന്. കേരളത്തിൽ നിലനിന്നിരുന്ന പല അനാചാരങ്ങൾക്കെതിരെയുമുള്ള പോരാട്ടങ്ങളുടെ മുൻനിരയിലെ നേതൃസാന്നിധ്യമായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലെയും സജീവസാന്നിധ്യമായിരുന്ന മന്നത്ത് പത്മനാഭന്റെ ഓർമ്മകൾ കൂടുതൽ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങൾ നിലനിൽക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News