ദേശീയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ താരങ്ങളെ അഭിനന്ദിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അവാര്‍ഡ് ജേതാക്കളുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.

also read- ‘വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡുകളുടെ വില കളയരുത്’; വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍

ഏല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും തന്റെ അഭിനന്ദനം എന്നാണ് മമ്മുട്ടി കുറിച്ചിരിക്കുന്നത്. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിഷ്ണു മോഹനും ഇന്ദ്രന്‍സിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നും മമ്മൂട്ടി കുറിച്ചു.

also read- വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. അല്ലു അര്‍ജുനയും ഇന്ദ്രന്‍സിനെയും വിഷ്ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹന്‍ലാല്‍ ‘ആര്‍ആര്‍ആര്‍’, ‘റോക്കട്രി’ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News