മണ്ണിന്റെ ​ഗുണങ്ങളറിയാം, ഇനി ഫോണിലൂടെ

mannu App

കൃഷി ചെയ്യാൻ മണ്ണറിയണം, മണ്ണിന്റെ ​ഗുണങ്ങളറിയാൻ ഇനി കർഷകർ ബുദ്ധിമുട്ടേണ്ട ഫോൺ മതി. മണ്ണിന്റെ പോഷക ഗുണങ്ങൾ മൊബൈലിലൂടെ മനസ്സിലാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പുറത്തിറക്കി മണ്ണ്‌ പര്യവേക്ഷണ, സംരക്ഷണ വകുപ്പ്‌. ‘മണ്ണ്‌’ എന്നാണ് ആപ്പിന്റെ പേര്.

ശാസ്‌ത്രീയ മണ്ണ്‌ പരിശോധനയ്‌ക്കായി മണ്ണ് ലാബിലെത്തിച്ച് പരിശോദിക്കാൻ ഒരാഴ്‌ചയോളം സമയമെടുക്കും.എന്നാൽ ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ (MAM) എന്ന പദ്ധതിയിലൂടെ നമ്മുടെ നാട്ടിലെ മണ്ണിന്റെ പോഷകനില മനസ്സിലാക്കാൻ സാധിക്കും.

Also read: സ്ത്രീകളെ തൊടുന്നോടാ..! സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചോ​ദ്യം ചെയ്യുന്ന ‘വൈറ്റ് മാഫിയ’

കേരളത്തിലെ മുഴുവൻ സ്ഥലത്തെയും മണ്ണിന്റെ വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും പ്ലേസ്റ്റോറിൽ നിന്നാണ് ആപ്പ് ലഭ്യമാകുക. കൃഷിയിടത്തിൽ പോയി ജിപിഎസ് ഓണാക്കിയ ശേഷം ആപ്ലിക്കേഷൻ തുറക്കുക. സ്‌ക്രീനിൽ മുകളിൽ ഇടതുഭാഗത്തുള്ള നക്ഷത്ര അടയാളത്തിൽ അമർത്തുക. “ജിപിഎസ് ആവറേജിങ്‌’ എന്ന് കാണാം. തുടർന്ന്‌ കിട്ടുന്ന സ്‌ക്രീനിൽ താഴെ “പോഷകനില പരിശോധിക്കുക’ എന്ന് കാണാം. അവിടെ അമർത്തിയാൽ ആ സ്ഥലത്തുള്ള ഓരോ മൂലകത്തിന്റെയും പോഷകനില മനസിലാക്കാം. സ്‌ക്രീനിൽ താഴെയായി “വള ശുപാർശ’ എന്ന് കാണാം. അതിൽനിന്ന്‌ വിള തെരഞ്ഞെടുക്കാം. ആവശ്യമായ ജൈവവളത്തിന്റെയും രാസവളത്തിന്റെയും അളവ് ലഭ്യമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News