മനോഹര്‍ തോമസിന്റെ ചെറുകഥാ സമാഹാരം ‘കിളിമഞ്ചാരോയില്‍ മഴ പെയ്യുമ്പോള്‍’ പ്രകാശനം ചെയ്തു

മൂന്ന് പതിറ്റാണ്ടിലേറെയായി ന്യുയോർക്കിൽ സർഗവേദി സാഹിത്യ പ്രസ്ഥാനത്തിന് സാരഥ്യമേകിയ മനോഹര്‍ തോമസിന്റെ ചെറുകഥാ സമാഹാരം ‘കിളിമഞ്ചാാരോയില്‍ മഴ പെയ്യുമ്പോള്‍’ കേരള സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ പ്രകാശനം ചെയ്തു. സാഹിത്യ വിശാരദന്‍ കൂടിയായ ഡോ. എം.വി പിള്ള പുസ്തകം ഏറ്റുവാങ്ങി. കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറമായിരുന്നു എം.സി. കെ.കെ. ജോണ്‍സണ്‍, രാജു വര്‍ഗീസ്, ഡോ. തോമസ് പാലക്കല്‍, ബാബു പാറക്കല്‍, ജോര്‍ജ് ജോസഫ്, പി.ടി. പൗലോസ്, ഉമാ സജി, അലക്‌സ് കാവുംപുറത്ത്, മനോഹറിന്റെ പത്‌നി ജെമിനി, പുത്രന്‍ നീല്‍ എന്നവര്‍ സംസാരിച്ചു.

സാഹിത്യകാരന്മാര്‍ക്ക് വഴിയൊരുക്കി നടക്കുന്നയാള്‍ സ്വന്തമായി എന്ത് കൊണ്ട് ഒരു പുസ്തകത്തെ എഴുതുന്നില്ല എന്ന ഭാര്യയുടെ പരിഹാസത്തില്‍ നിന്നാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തോന്നിയതെന്ന് മനോഹര്‍ ഹാസ്യരൂപേണ പറഞ്ഞു. മനോഹര്‍ എഴുത്തു ശക്തമാക്കിയതോടെ താന്‍ വായന കുറച്ചുവെന്നു ഭാര്യ ജെമിനി പറഞ്ഞതും ചിരി പടര്‍ത്തി.

Also Read : കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

മനോഹറിന്റെ കഥകളിലെ ജീവിത ചിത്രീകരണവും ലാളിത്യവും പ്രാസംഗികര്‍ എടുത്തു കാട്ടി. കഥകളുടെ വിശദീകരണമായി പലരുടെയും ആശംസകള്‍. രാഷ്ട്രീയ കാര്യങ്ങളും ഇടയ്ക്കു കയറി വന്നു. കഥാസമാഹാരത്തിലെ ‘എപ്പിസ്‌കോപ്പ’ എന്ന കഥയിലെ ഒരു കഥാപാത്രം താന്‍ ആണെന്ന് എംസി ആയ ജോസ് കാടാപ്പുറം അവകാശപ്പെട്ടു. പിറവംകാരാണ് ഇരുവരും.

കിളിമന്‍ജാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ്. അതിന്റെ താഴ്വരയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പ്രായമായ സ്ത്രീ ഇവിടെ എട്ടാമത്തെ നിലയിലാണ് താമസിക്കുന്നത്. ഭാരിച്ച കുറെ പലവ്യഞ്ജന സാധനങ്ങളുമായി വന്നപ്പോള്‍ മുകളിലേക്ക് കയറിപ്പോകാന്‍ സഹായിക്കാന്‍ വന്നതാണ് കഥാകൃത്ത്- കിളിമഞ്ചാരോയില്‍ മഴ പെയ്യുമ്പോള്‍ എന്ന മനോഹര്‍ തോമസിന്റെ ചെറുകഥാസമാഹാരം പ്രകാശനവേളയില്‍ ഡോ എം.വി. പിള്ള ചൂണ്ടിക്കാട്ടി .

Also Read : ആണ്‍കുട്ടിയെ ‘വധു’വായി ഒരുക്കി; മഴ പെയ്യാന്‍ രണ്ട് ആണ്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചു; കര്‍ണാടകയിലെ വിചിത്ര ആചാരം

ഇന്ന് കവിതയിലും ഹ്രസ്വതയാണ് നമുക്ക് വേണ്ടത്. മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞു. ഇന്നാരും വായിക്കില്ല. കവിതയയോട് അടുത്തു നില്‍ക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനോഹറിന്റെ ഈ 16 ചെറുകഥകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News