ഹരിയാന മുഖ്യമന്ത്രി രാജിവച്ചു; ഖട്ടര്‍ ലോക്‌സഭയിലേക്ക് മത്സരിക്കും

ഹരിയാന എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. അഞ്ചോളം ജെജെപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചനയുണ്ട്.

ALSO READ: കേരളത്തിന് പ്രത്യേക പാക്കേജ് നൽകണം; വായ്പാ പരിധി കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി

കര്‍ണാളില്‍ നിന്നും ഖട്ടര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. 90 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപിക്ക് 40 സീറ്റുകളാണ് ഉള്ളത്. അതിനാല്‍ സ്വതന്ത്ര എംഎല്‍എമാരെ ഒപ്പം നിര്‍ത്തി ഭരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, മനോഹർ ലാല്‍ ഖട്ടർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി എംഎല്‍എ കൃഷൻ ലാല്‍ മിദ്ദ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News