ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. എംആര്‍ അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് ചുമതലയേറ്റത്.

ALSO READ:ഗാർഹിക പീഡനക്കേസ് പ്രതികൾക്ക് വൻ പിഴ; നിയമം ഭേദ​ഗതി ചെയ്ത് യുഎഇ

ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് ക്രമസമാധന ചുമതലയുള്ള എഡിജിപിയായുളള മനോജ് എബ്രഹാമിന്റെ സ്ഥാന മാറ്റം. എം ആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

ALSO READ:ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് വന്‍ വിജയം നേടും: എ വിജയരാഘവന്‍

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച ചട്ടവിരുദ്ധമാണെന്ന അന്വേഷണ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയത്. അതേസമയം, ഇന്റലിജന്‍സ് മേധാവിയായി പി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് ചുമതലയേല്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk