‘വാക്ക് മൗനം തേടുന്ന ഈ നിമിഷത്തിൽ ആ ഓർമ്മകൾക്ക് സാഷ്ടാംഗം പ്രണാമം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മനോജ് കെ ജയൻ

പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മനോജ് കെ ജയൻ. വാക്ക് മൗനം തേടുന്ന ഈ നിമിഷത്തിൽ ആ ഓർമ്മകൾക്ക്, സ്നേഹത്തിന്, ചേർത്തുനിർത്തലുകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു എന്നും നടൻ അനുശോചന കുറിപ്പിൽ കുറിച്ചു.

Also read: ‘എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായി,നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു’: അനുസ്മരിച്ച് മോഹൻലാൽ

അനുശോചന കുറിപ്പിന്റെ പൂർണ രൂപം:

എം ടി സർ,
സ്ഥാനം കൊണ്ടും, കർമ്മം കൊണ്ടും എനിക്ക് അദ്ദേഹം ഗുരുസ്ഥാനിയൻ ആയിരുന്നു. മഹാഗുരു എന്നത് പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ട് മനസ്സുകൊണ്ട് എന്നും നമിച്ചിരുന്നു
സർഗാത്മകതയുടെ ആ പെരുന്തച്ചിൽ രൂപപ്പെടുത്തിയ നാലു കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി..
പെരുന്തച്ചനിലെ”തിരുമംഗലത്ത് നീലകണ്ഠൻ നമ്പൂതിരിയും ,പരിണയത്തിലെ” കുഞ്ചുണ്ണി നമ്പൂതിരിയും ,സുകൃതത്തിലെ”രാജേന്ദ്രനും ,കേരളവർമ്മ പഴശ്ശിരാജയിലെ”തലയ്ക്കൽ ചന്തുവും അദ്ദേഹത്തിൻറെ അനുഗ്രഹ വർഷമാണ് . ആ അനുഗ്രഹമാണ് ഇന്നും സിനിമയിൽ എന്നെ നിലനിർത്തുന്നതെന്നും ഞാൻ വിശ്വസിക്കുന്നു
ഗൗരവം ഒട്ടും ചോർന്നു പോകാതെ എന്നെ ചേർത്തുനിർത്തുമ്പോൾ ..ആ കണ്ണുകളിൽ എന്നോടുള്ള സ്നേഹവാൽസല്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു
മൂന്നു ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഹോസ്പിറ്റലിൽ എത്തി അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും,കുടുംബാംഗങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഒരു ആശ്വാസമായി കാണുന്നു
വാക്ക് മൗനം തേടുന്ന ഈ നിമിഷത്തിൽ ആ ഓർമ്മകൾക്ക് ..സ്നേഹത്തിന് ..ചേർത്തുനിർത്തലുകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.ആദരാഞ്ജലികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News