മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ കുറേയേറെ മനോഹര കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ജനോജ് കെ ജയന്‍. ഇപ്പോഴിതാ തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. ചമയം ലാലിനെയും തിലകനെയും വെച്ച് പ്ലാന്‍ ചെയ്ത ഒരു സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷെ ലാലിന്റെയും തിലകന്റെയും ഡേറ്റ് തമ്മില്‍ ക്ലാഷ് ആവുന്നു. അതുകൊണ്ട് ഞാന്‍ രണ്ട് പേരെയും അങ്ങ് ഒഴിവാക്കി. പകരം മുരളിയേയും എന്നെയും വെച്ച് പ്ലാന്‍ ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു.
Also Read : മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സി’ന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
‘ഒരിക്കല്‍ എന്നെ ഒരു പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചിട്ട് ചമയം സിനിമയുടെ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഭരതന്‍ സാറിനെ വിളിച്ചു നോക്കി. എന്നെ ഇങ്ങനെ പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചിരുന്നു.
എന്താണ് സംഭവമെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു, സത്യത്തില്‍ ഞാനത് ലാലിനെയും തിലകനെയും വെച്ച് പ്ലാന്‍ ചെയ്ത ഒരു സിനിമയാണ്. പക്ഷെ ലാലിന്റെയും തിലകന്റെയും ഡേറ്റ് തമ്മില്‍ ക്ലാഷ് ആവുന്നു. അതുകൊണ്ട് ഞാന്‍ രണ്ട് പേരെയും അങ്ങ് ഒഴിവാക്കി. പകരം മുരളിയേയും നിന്നെയും വെച്ച് പ്ലാന്‍ ചെയ്തിരിക്കുകയാണ്.
അപ്പോള്‍ ഞാന്‍ ചോദിച്ചു, ലാലേട്ടന്‍ ചെയ്യേണ്ട കഥാപാത്രമാണോ ഞാന്‍ ചെയ്യേണ്ടത്. ലാലിന് വെച്ചിരുന്ന കഥാപാത്രമാണ് സൂക്ഷിച്ചൊക്കെ ചെയ്‌തോണം എന്നദ്ദേഹം പറഞ്ഞു. അന്ന് അതൊരു വിരട്ടല്‍ ആണോ വെല്ലുവിളിയാണോ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്ത സിനിമയാണ് ചമയം. സിനിമ ഇറങ്ങിയിട്ടും ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം മോഹന്‍ലാലിന് വെച്ച വേഷമാണല്ലോ അത്.
പിന്നെ ആ രീതിയില്‍ കമ്പാരിസണ്‍ വരും. അതുകൊണ്ട് ചമയം മോശമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അന്തിക്കടപ്പുറത്തില്‍ പാട്ടുമൊക്കെയായി ഞാന്‍ വളരെ ഈസിയായി ചെയ്ത ഒരു സിനിമയാണ് ചമയം. ഭരതേട്ടന്‍ അഭിനേതാക്കളെ അങ്ങനെ ട്രീറ്റ് ചെയ്യുന്നത് കൊണ്ടാണത്,’മനോജ് കെ.ജയന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here