മമ്മൂട്ടി സഹായിച്ചു, സീരിയല്‍ നടന്‍റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടന്നു: നടന്‍ മനോജ് കുമാര്‍

നടന്‍ മമ്മൂട്ടി സമൂഹത്തിന് വേണ്ടി ചെയ്യുന്ന പല നല്ല കാര്യങ്ങളും മറ്റുള്ളവരിലൂടെ നമ്മള്‍ അറിയാറുണ്ട്. സഹായം തേടി എത്തുന്നവരെ അദ്ദേഹം ക‍ഴിവതും സഹായിക്കാറുണ്ടെന്നാണ് ആളുകളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തില്‍ സിനിമ സീരിയല്‍ നടന്‍ മനോജ് കുമാര്‍ തന്‍റെ അനുഭവം പങ്കുവയ്ക്കുകയാണ്.

സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മമ്മൂട്ടി ഇടപെട്ടെന്നും അതുകൊണ്ട് ശസ്ത്രക്രിയ സൗജന്യമായി നടത്താന്‍ ക‍ഴിഞ്ഞെന്നുമാണ്  മനോജ് കുമാര്‍ പറയുന്നത്. മമ്മൂട്ടിക്ക് നന്ദി പറഞ്ഞാണ് ഇദ്ദേഹം രംഗത്തെത്തിയത്.

സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന ഷായുടെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും പണം കൊടുത്ത് സഹായിച്ചിരുന്നു എന്ന് മനോജ് പറയുന്നു. മനോജ് ആണ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിക്കുന്നത്. തുടർന്ന് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു.

മമ്മൂട്ടി ഇടപെട്ടതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുങ്ങുകയായിരുന്നുവെന്ന് മനോജ് പറയുന്നു. മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ ഭാഗ്യമാണെന്നും മനോജ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News