മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തീവാരി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നിലവില്‍ താരം പശ്ചിമ ബംകാളിന്റെ കായികമന്ത്രിയാണ്. 2008നും 2015നും ഇടയിലാണ് താരം ഇന്ത്യക്കായി കളിച്ചത്. 12 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമുണ്ട്. 104 റണ്‍സാണ് മികച്ച സ്‌കോര്‍.
ആളുമാറി അറസ്റ്റ് : സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഈ വര്‍ഷം ഫെബ്രുവരി വരെ ബംഗാളിനായി അദ്ദേഹം രഞ്ജിയില്‍ കളിച്ചിരുന്നു. ദീര്‍ഘ നാളായി ബംഗാള്‍ ടീമിന്റെ ക്യാപ്റ്റനും തിവാരിയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, റൈസിങ് പുനെ സൂപ്പര്‍ജയന്റ്സ് ടീമുകള്‍ക്കായി കളിച്ചു. 2007-08ല്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യക്കായി അരങ്ങേറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here