ലോകത്തെ ആദ്യ ജനകീയ ജനാധിപത്യവിപ്ലവം നയിച്ച വിപ്ലവകാരിയുടെ സ്മരണ നിലനിർത്തുന്ന ശേഖരങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് കൊല്ലം കുണ്ടറ സ്വദേശി ഫെസ്റ്റസ് മനോജ്.
കർഷകരെ സ്നേഹിച്ച വിപ്ലവകാരി ലെനിന്റെ അപൂർവങ്ങളായ ചിത്രം ആലേഖനം ചെയ്ത കറൻസിയും സ്റ്റാമ്പും നാണയങ്ങളും ഉൾപ്പെടുന്ന ആൽബം മുതൽ ലെനിൻറെ ജീവചരിത്രം വരെ കോളേജ് അദ്ധ്യാപകനായ മനോജിന്റെ ബി നിലവറയിൽ ഭദ്രമാണ്.
Also Read: സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഇന്ന് കൊല്ലത്ത് വാക്കത്തോൺ
ലെനിൻ്റെ നുറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റഷ്യൻ നാണയമായ ഒരു റൂബിൾ, ഒക്ടോബർ വിപ്ലവത്തിൻ്റെ അമ്പതാം വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ 50 കൊപെക് നാണയം, ഒക്ടോബർ വിപ്ലവത്തിൻ്റെ അറുപതാം വാർഷികത്തിൽ പുറത്തിറക്കിയ ഒരു റൂബിൾ നാണയം. മിക്ക കറൻസി നോട്ടുകളിലും ആലേഖനം ചെയ്തിരിക്കുന്നത് ലെനിന്റെ അർധകായ പ്രതിമയുടെ രൂപമാണെങ്കിൽ 1937ൽ പുറത്തിറക്കിയ 1 ചെർനോട്‌സവ് നോട്ടിലും 5 ചെർനോട്‌സവ് നോട്ടിലും ലെനിൻ്റെ യഥാർഥ ചിത്രം ജീവസുറ്റതാണ്.
Also Read: ശബരിമല ദര്‍ശനം; 3.35 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കി, കൈയടി നേടി ആരോഗ്യവകുപ്പ്
മാർക്‌സ്, എംഗൽസ്, ലെനിൻ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പുകൾ 1986ൽ ജർമനി പുറത്തിറക്കി,1970ൽ ലെനിൻ്റെ നൂറാം ജന്മദിനത്തിൽ ഇന്ത്യ ലെനിൻ്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി. സോവിയറ്റ് യൂണിയൻ ലെനിനുമായി ബന്ധപ്പെട്ട വിവിധ സ്മാരകങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സ്റ്റാമ്പുകൾ പ്രസിദീകരിച്ചു.
ലെനിൻ്റെ പേരിലുള്ള സർവകലാശാല, മോസ്കോയിൽ ലെനിൻ ഉപയോഗിച്ചിരുന്ന ഓഫിസ് മുറി, ലെനിൻ മ്യൂസിയം, ലെനിൻ്റെ ഓഫിസ് കെട്ടിടം, ലെനിൻ ആദ്യകാലത്ത് താമസിച്ചിരുന്ന കുടിൽ ഇവയൊക്കെ സ്റ്റാമ്പിൽ ചിത്രങ്ങളായി.1970ൽ ലെനിൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ജർമനി പുറത്തിറക്കിയ ബെർലിനിലെ ലെനിൻ സ്ക്വയർ ആലേഖനം ചെയ്ത കൈയൊപ്പോടുകൂടിയ ഫസ്റ്റ് ഡേ കവർ ഇക്കൂട്ടത്തിൽ വ്യത്യസ്തം.
അടുത്ത തലമുറയ്ക്കായി കൂടിയാണ് തന്റെ കരുതലേന്ന് മനോജ് പറയുന്നു. എം കോം, എം ബി എ ബിരുദധാരിയാണ് കോളജ് അധ്യാപകനായ ഫെസ്റ്റസ് മനോജ്. കുട്ടിക്കാലം മുതൽ അമ്മ ബിയാട്രീസ് മനോജിനെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഭാര്യ ജിലു ജോസഫും മകൻ അലക്‌സ് ക്രിസ്റ്റഫറും മനോജിനെ സപ്പോർട്ട് ചെയ്യാൻ മത്സാരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here