വീണ്ടും കുത്തിത്തിരിപ്പ് വ്യാജവാര്‍ത്തയുമായി മനോരമ; വീണ എസ്എഫ്‌ഐഒയുടെ ഓഫീസില്‍ ഹാജരായെന്ന് വ്യാജവാര്‍ത്ത

വീണ വിജയനെതിരെ വ്യാജ വാര്‍ത്ത തുടര്‍ന്ന് മലയാള മനോരമ. വീണ എസ് എഫ് ഐ ഒ യുടെ ചെന്നൈ ഓഫീസില്‍ ഹാജരായി എന്നാണ് മലയാള മനോരമ വാര്‍ത്ത നല്‍കിയത്. തൊട്ടടുത്ത വരിയില്‍ തന്നെ അത് സൂചനയായും മാറി. പതിവ് പ്രചാരണങ്ങള്‍ക്കപ്പുറത്ത് മറ്റ് കൂടുതല്‍ വസ്തുതകളും വാര്‍ത്ത പങ്കുവെയ്ക്കുന്നില്ല.

ALSO READ:മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

‘വീണ എസ് എഫ് ഐ ഓ ചെന്നൈ ഓഫീസില്‍’. ഇതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ മുന്‍പേജിലെ വാര്‍ത്ത. ഇതിന്റെ അടുത്ത വരിയില്‍ തന്നെ ഈ വാര്‍ത്തയുടെ സുതാര്യതയും ഇല്ലാതാകുന്നു. അന്വേഷണ ഏജന്‍സി ആവശ്യപ്രകാരം മൊഴി നല്‍കാന്‍ എത്തിയതെന്ന് സൂചന. എത്തി എന്നതില്‍നിന്ന് സൂചനയിലേക്ക് വാര്‍ത്ത മാറി. ചെന്നൈ ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പം വീണ എത്തിയെന്ന് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും ഓഫീസിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണയെ കാണാനായില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട പതിവ് പ്രചാരണങ്ങള്‍ക്ക് അപ്പുറത്തേക്ക് മറ്റൊരു വിശദാംശവും വാര്‍ത്തയില്‍ ഇല്ല എന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കള്ളക്കഥകളുടെയും വേട്ടയാടലിന്റെയും തുടര്‍ച്ചയായാണ് ‘മൊഴിയെടുപ്പ്’ എന്ന നുണക്കഥയുമായി മലയാളം മനോരമയുടെ വരവ് എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News