സർക്കാരിനെതിരെ മനോരമ കൊണ്ടുവന്ന പുതിയ വ്യാജ വാർത്തയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ. കെ സ്മാർട്ട് ആപ് പ്രവർത്തനരഹിതമാണ് എന്ന മനോരമയുടെ വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയ തകർത്തു കളഞ്ഞത്. കഴിഞ്ഞ ദിവസമാണ് മനോരമ ന്യൂസിൽ കെ സ്‌മാർട്ടിനെ കുറിച്ചുള്ള വാർത്ത വന്നത്. ഇത് വലിയ രീതിയിൽ സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാകുകയും ചെയ്തിരുന്നു. കെ സ്മാർട്ട് എന്ന ഒരു ചൈനീസ് ആപ്പാണ് കേരളത്തിന്റെ കെ സ്മാർട്ട് എന്ന രീതിയിലുള്ള ഒരു ദൃശ്യമാണ് മനോരമ വാർത്തയായി നൽകിയത്. എന്നാൽ ഈ കള്ളത്തെ സോഷ്യൽ മീഡിയ തുറന്നു കാട്ടുകയായിരുന്നു. മനോരമ തുറന്നത് ചൈനീസ് ആപ്പായ കെ സ്മാർട്ട് ആണെന്നും യഥാർത്ഥ കേരളത്തിന്റെ കെ സ്മാർട്ട് ഇപ്പോഴും സ്മാർട്ട് ആയി തുടരുന്നുണ്ട് എന്നും സോഷ്യൽ മീഡിയ കണ്ടെത്തി.
ALSO READ: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
നടനും മുന്‍എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് പോലും കുറഞ്ഞ സമയത്തിനുള്ളില്‍ കെ സ്മാര്‍ട്ടിലൂടെ ലഭ്യമാക്കിയ വിവരം വൈറലായി നിന്ന പശ്ചാത്തലത്തിലാണ് കെ സ്മാര്‍ട്ട് സേവനങ്ങളൊന്നും നടക്കുന്നില്ലെന്നും കെ സ്മാര്‍ട്ട് ആപ്പ് തന്നെ പ്രവര്‍ത്തനരഹിതമാണെന്ന് കാണിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ മനോരമ പുറത്തുവിട്ടത്. കെ സ്മാര്‍ട്ടിന്റെ ലോഗോ പോലും ഓര്‍ക്കാതെയാണ് മനോരമ ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്
ALSO READ: ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്, ആരംഭിക്കുന്നത് നാഗാലാൻഡിലെ തുളിയിൽ നിന്ന്
ഇത് മനസിലാക്കി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ
ഏതോ ഒരു ചൈനീസ് ആപ്പായ കെ സ്മാര്‍ട്ട് തുറന്ന് കേരളത്തിന്റെ കെ സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുന്നില്ല എന്ന് മനോരമ ന്യൂസ് എക്‌സ്‌ക്ലൂസീവ് ഇറക്കിയെന്ന് കേട്ടു. ഒള്ളതാണോടെയ്.
ALSO READ: സിസ് ബാങ്കിനെതിരെ കേസ്; വഞ്ചനാകുറ്റം ചുമത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here