വീഡിയോ ഗെയിം അനുകരിച്ച് ട്രെയിന് മുകളില്‍ യുവാവിന്റെ അഭ്യാസ പ്രകടനം; ‘മരണത്തിലേക്കുള്ള വഴി’യെന്ന് കമന്റുകള്‍

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളില്‍ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍. സബ് വേ സര്‍ഫേഴ്‌സ് എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തെപ്പോലെ, അപകടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ട്രാക്കിലൂടെ കുതിക്കുന്ന തീവണ്ടിയുടെ മുകളില്‍ കയറിയാണ് യുവാവ് അഭ്യാസം നടത്തുന്നത്. ബംഗ്ലാദേശില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: മുഴുവൻ കാർഡുകാർക്കും മസ്റ്ററിംഗ് അവസരം ലഭ്യമാക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കും: മന്ത്രി ജി ആർ അനിൽ

പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ യുവാവിന്റെ സാഹസികത അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ തവണയും ഇരുമ്പ് ബാര്‍ വരുമ്പോള്‍ തലകുനിച്ച് രക്ഷപ്പെടുന്ന അപകടരമായ അഭ്യാസപ്രകടനമാണ് ദൃശ്യങ്ങളിലുള്ളത്. മരണത്തിലേക്കുള്ള വഴിയെന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്

ഇത്തരം മണ്ടത്തരം ദയവായി പ്രോത്സാഹിപ്പിക്കരുതെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. വീഡിയോക്ക് താഴെ യുവാവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News