വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. രാജസ്ഥാനിലെ അജ്മീറിലാണ് ദാരുണ സംഭവം. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

മകള്‍ക്കൊപ്പം ഒളിച്ചോടിയതിന് യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളുമാണ് യുവാവിന്റെ മൂക്ക് മുറിച്ചത്. ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. അവിടേക്ക് യുവതിയുടെ അച്ഛനും സഹോദരങ്ങളും അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.

ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്ന് പൊലീസ് പറയുന്നു. അരിവാള്‍ ഉപയോഗിച്ചാണ് യുവാവിന്റെ മൂക്ക് മുറിച്ചത്. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഹമീദിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News